അമ്പലപ്പുഴ: ക്ഷേത്രത്തിലെ നാലമ്പലത്തിനുളളിൽ നായകയറിയതിനെ തുടർന്ന് പൂജ മുടങ്ങി.


അമ്പലപ്പുഴ: ക്ഷേത്രത്തിലെ നാലമ്പലത്തിനുളളിൽ നായകയറിയതിനെ തുടർന്ന് പൂജ മുടങ്ങി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ ബുധനാഴ്ച രാവിലെ 8 ഓടെ ആയിരുന്നു സംഭവം.രാവിലെ ശീവേലി എഴുന്നള്ളിപ്പിന് മുന്നോടിയായുള്ള പൂജകൾ നടക്കുന്നതിനിടെയാണ് വടക്കുഭാഗത്തെ വാതിലിലൂടെ നായ നാലമ്പലത്തിനുളളിൽ കയറിയത്.ഇതോടെ പൂജകൾ നിർത്തിവെച്ച് നട അടച്ചു.
പിന്നീട് ശുദ്ധികലശം നടത്തിയതിനു ശേഷമാണ് ശീവേലി എഴുന്നള്ളിപ്പ് നടന്നത്.45 മിനിറ്റോളം കഴിഞ്ഞാണ് നട തുറന്നത്. 42 ഓളം ജീവനക്കാരുള്ള ക്ഷേത്രത്തിൽ നാലമ്പലത്തിനുളളിൽ നായ കയറിയത് ജീവനക്കാരുടെ വീഴ്ചയാണെന്ന് ഭക്തജനങ്ങൾ ആരോപിക്കുന്നു. ക്ഷേത്ര മൈതാനത്ത് നിരവധി നായകൾ അലയുന്നുണ്ടെന്നും, ഇവയെ ഓടിച്ചു വിടാൻ ജീവനക്കാർ തയ്യാറാകുന്നുമില്ലെന്നാണ് ഭക്തജനങ്ങൾ പറയുന്നത്.
Previous Post Next Post