തൃശൂർ : തട്ടുകടയിൽ വിളമ്പിയ ചിക്കനിൽ പുഴുവിനെ കണ്ടെത്തി. ചാലക്കുടി സുന്ദരി ജംഗ്ഷനിലാണ് സംഭവം. ഇന്നലെ വൈകുന്നേരം ആമ്പല്ലൂർ കലൂർ സ്വദേശിയായ തളിക്കുളം ജിത്തു ജോസഫും കുടുംബവും വാങ്ങിയ ചിക്കൻ 65വിൽ ആണ് പുഴുക്കളെ കണ്ടെത്തിയത്. വീട്ടിലേക്കുള്ള യാത്ര മദ്ധ്യേയാണ് ഇവർ ഹോട്ടലിൽ കയറിയത്. കൂടെയുണ്ടായിരുന്ന 4 വയസുള്ള കുട്ടി ചിക്കൻ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് 65 വാങ്ങുകയായിരുന്നു. ജിത്തു നഗരസഭാ ആരോഗ്യ വിഭാഗത്തിന് പരാതി നൽകി. ഹോട്ടലിന് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. ഹോട്ടൽ തുറക്കരുതെന്ന് നിർദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് ഹോട്ടല്‍ തുറന്നിട്ടില്ല
തട്ടുകടയിൽ വിളമ്പിയ ചിക്കനിൽ പുഴുവിനെ കണ്ടെത്തി,,സംഭവം. ഇന്നലെ വൈകുന്നേരം
ജോവാൻ മധുമല
0