വീട്ടിൽക്കയറി വധുവിന്‍റെ പിതാവിനെ അടിച്ചുകൊന്ന കേസിൽ നാല് പ്രതികളെയും റിമാൻഡ് ചെയ്തു.



വീട്ടിൽക്കയറി വധുവിന്‍റെ പിതാവിനെ അടിച്ചുകൊന്ന കേസിൽ നാല് പ്രതികളെയും റിമാൻഡ് ചെയ്തു. വടശ്ശേരിക്കോണം സ്വദേശി രാജുവിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ ജിഷ്ണു, ജിജിൻ, മനു, ശ്യാം എന്നിവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. അച്ഛന്‍റെ കൊലപാതകികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് മകൻ ശ്രീഹരി പറഞ്ഞു.

കൊല്ലപ്പെട്ട രാജുവിന്‍റെ കുടുംബാംഗങ്ങളുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രതികളെ സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പ് ഇന്നുണ്ടാകില്ല. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് പ്രതികളിൽ ഒരാളായ ജിജിൻ എന്നാണ് പൊലീസ് നിഗമനം. ലഹരി ഉപയോഗിച്ചായിരുന്നോ അക്രമം എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.
Previous Post Next Post