സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം







 തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. ജൂലായ് 31 അര്‍ധരാത്രി വരെ 52 ദിവസമാണ് നിരോധനം.

നിരോധന സമയത്ത് യന്ത്രവല്‍കൃത ബോട്ടു കള്‍ക്ക് കടലില്‍ പോകാനും മത്സ്യ ബന്ധനം നടത്താനും അനുമതിയില്ല.

ട്രോളിങ് നിരോധന കാലയളവില്‍ ഇൻബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വളളം മാത്രമേ അനുവദിക്കു കയുള്ളൂ. നിരോധന ത്തിന്റെ ഭാഗമായി എല്ലാ യന്ത്രവല്‍കൃത ബോട്ടുകളും വെള്ളിയാ ഴ്‌ച ഹാര്‍ബറുകളില്‍ പ്രവേശിക്കും. മുഴുവൻ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ക്കായി ഫിഷറീസ് വകുപ്പ്‌ മറൈൻ എൻഫോ ഴ്‌സ്‌‌മെന്റ്, കോസ്‌റ്റല്‍ പൊലീസ്, ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്‌റ്റ് ഗാര്‍ഡ് എന്നിവരെയും സജ്ജമാക്കിയിട്ടുണ്ട്.
അനധികൃത ട്രോളിങ് തടയാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്‌മെന്റും പട്രോളിംഗ് ശക്തമാക്കും.


Previous Post Next Post