മധ്യവയസ്‌കനെ വീട്ടില്‍ കയറി കുത്തിക്കൊന്നു; മുന്‍ കാപ്പക്കേസ് പ്രതി അറസ്റ്റില്‍


അടിമാലി കൊരങ്ങാട്ടിയില്‍ വീട്ടില്‍ കയറി മധ്യവയസ്‌കനെ കുത്തിക്കൊന്നു. കൊരങ്ങാട്ടി കട്ടിലാനിയ്ക്കല്‍ സാജന്‍ (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുന്‍ കാപ്പക്കേസ് പ്രതിയായ താലിമാലി കൊല്ലയത്ത് സിറിയക്കിനെ (അനീഷ് 37) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 10.30നാണ് സംഭവം. സാജന്‍ ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നാണ് അനീഷ് സാജനെ ആക്രമിച്ചത്. പലഭാഗത്തായി കുത്തേറ്റ സാജന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് രാത്രിയില്‍ നടത്തിയ തിരച്ചിലിലാണ് അനീഷിനെ പിടികൂടിയത്

കാപ്പാ കേസില്‍പ്പെട്ട് ജയിലിലായിരുന്ന അനീഷ് മൂന്നുമാസം മുമ്പാണ് പുറത്തിറങ്ങിയത്. അനീഷിനൊപ്പം ഒരു യുവതിയും കുട്ടിയും താമസിച്ചിരുന്നു. താന്‍ ജയിലിലായിരുന്ന സമയത്ത് യുവതിയെയും കുട്ടിയെയും സാജന്‍ ഉപദ്രവിച്ചിരുന്നെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്നുമാണ് സൂചന. അടിമാലി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Previous Post Next Post