ആളൊഴിഞ്ഞ പറമ്പിൽ കിണറിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം


പത്തനംതിട്ട: കിണറിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കൊടുമൺ മരുതിക്കോടാണ് സംഭവം. മരുതിക്കോട് വിജയഭവനിൽ വിശ്വനാഥ(68)നാണ് മരിച്ചത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറിന്റെ ബീമിൽ കയറിൽ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് വിശ്വനാഥൻ ജീവനൊടുക്കിയതാണെന്ന നിഗമനത്തിലാണ് പൊലീസ്.
Previous Post Next Post