ചെറിയ ലോട്ടറി അടിച്ചാലും നികുതി, പലതവണയായി 10,000 രൂപ കടന്നാൽ 30% പിടിക്കും






 തിരുവനന്തപുരം: ലോട്ടറിയടിച്ച് പലതവണയായി ചെറിയ സമ്മാനങ്ങൾ കിട്ടുന്നവ‍രിൽ നിന്ന് നികുതി ഈടാക്കി തുടങ്ങി. കേന്ദ്ര നിർദേശ പ്രകാരമാണ് സംസ്ഥാന സർക്കാർ നികുതി ഈടാക്കി തുടങ്ങിയത്. 

ഒരു വർഷം പലതവണയായി 10,000 രൂപയ്ക്കു മുകളിൽ സമ്മാനം ലഭിക്കുന്നവരിൽ നിന്നാണു നികുതി(ടിഡിഎസ്) ഈടാക്കുന്നത്. 30% നികുതിയാണു പിടിക്കുന്നത്. 

ആദായനികുതി നിയമം 2023 പ്രകാരമാണു കേന്ദ്രത്തിന്റെ നടപടി. നേരത്തേ, 10,000 രൂപയ്ക്കു മുകളിലുള്ള സമ്മാനത്തിനു മാത്രമായിരുന്നു നികുതി ഈടാക്കിയിരുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ മുതലാണ് നികുതി ഈടാക്കാൻ കേന്ദ്രം തീരുമാനിച്ചത്. പലതവണയായി ചെറു സമ്മാനങ്ങൾ കിട്ടുന്നവരിലൂടെയുള്ള നികുതിച്ചോർച്ച തടയാനാണ് ഇത്.

 കേരളത്തിൽ ഒരു മാസം വൈകി മേയ് മുതലാണ് ഇതു നടപ്പാക്കിയത്. ലോട്ടറി ഓഫിസുകളിൽ സമ്മാനാർഹമായ ടിക്കറ്റുമായി എത്തി സമ്മാനം കൈപ്പറ്റുന്ന വരിൽ നിന്ന് ആദ്യഘട്ടത്തിൽ നികുതി ഈടാക്കാ നാണ് തീരുമാനം.
Previous Post Next Post