സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം.


കോഴിക്കോട്: പയ്യോളി കളരിപ്പടിക്കല്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന അല്‍സഫ ബസാണ് അപകടത്തില്‍പ്പെട്ടത്. അയനിക്കാട് ബസ് സ്റ്റോപ്പിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം. മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Share This!...
أحدث أقدم