11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, എംജി സർവകലാശാല പരീക്ഷകൾ മാറ്റി




 കൊച്ചി ; സംസ്ഥാനത്ത് കാലവർഷം അതിതീവ്ര മായിരിക്കുന്ന സാഹചര്യത്തിൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവധി പ്രഖ്യാപിച്ചു.

 *കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം* ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് അവധി പ്രഖ്യാപിച്ചത്. 

 അവധി ഇല്ല

ഇടുക്കി ജില്ലയിലെ മുഴുവൻ വിദ്യാർത്ഥി കളും താമസിച്ചു പഠിക്കുന്ന റസിഡൻ ഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്/കോഴ്സുകൾക്ക് അവധി ബാധകമാ യിരിക്കില്ല. 

 എം ജി പരീക്ഷകൾ മാറ്റി

എംജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Previous Post Next Post