റോഡ് നിർമാണത്തിനായി എത്തിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ യന്ത്രക്കൈയും ബ്രേക്കറും കാണാനില്ല. 15.5 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് മോഷണം പോയത്. ഉടുമ്പൻചോല – പൊന്നാങ്കാണി റോഡിന്റെ നിർമാണത്തിന് എത്തിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ യന്ത്രക്കൈയാണ് മോഷ്ടാക്കൾ കവർന്നത്.പാറ പൊട്ടിച്ച് മാറ്റാൻ ഉപയോഗിക്കുന്ന ബ്രേക്കറിനു 15 ലക്ഷം രൂപയും യന്ത്രക്കൈക്ക് അരലക്ഷം രൂപയുമാണ് വിലയെന്നും റോഡിന്റെ കരാറുകാരൻ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. കരാറുകാരന്റെ പരാതിയിൽ നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. വൻ സംഘമാണ് മോഷണത്തിനു പിന്നിലെന്നാണു സൂചന.700 കിലോ ഭാരമുള്ളതാണു പാറപൊട്ടിക്കുന്ന ബ്രേക്കർ. അഞ്ചിലധികം പേർ ചേർന്നാൽ മാത്രമേ ബ്രേക്കർ എടുത്തുയർത്തി മറ്റൊരു വാഹനത്തിൽ കയറ്റാൻ കഴിയൂ. പ്രദേശത്തെ ഏലം സ്റ്റോറിലെ അടുപ്പും മോഷണം പോയിട്ടുണ്ട്. അര ലക്ഷത്തോളം രൂപ വില വരുന്ന ഭാരമുള്ള അടുപ്പാണ് കടത്തിക്കൊണ്ടു പോയത്.ഒരേദിവസമാണു പൊന്നാങ്കാണിക്കു സമീപം ലക്ഷക്കണക്കിനു രൂപയുടെ ഉപകരണങ്ങൾ മോഷണം. പാമ്പാടുംപാറ മേഖലയിലും കഴിഞ്ഞ ദിവസം മോഷണം നടന്നിരുന്നു. പ്രദേശത്ത് നിന്നും മരംമുറിക്കുന്ന മെഷീൻ വാളും പ്രദേശവാസികളുടെ ഏലത്തോട്ടത്തിൽ നിന്നും ഏലയ്ക്കയും മോഷണം പോയി. പന്തപ്ലാക്കൽ ജോസിന്റെ വീട്ടിൽ നിന്നു മെഷീൻ വാളാണു കടത്തിയത്.
റോഡ് നിർമാണത്തിന് എത്തിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ യന്ത്രക്കൈയും ബ്രേക്കറും കാണാനില്ല…15.5 ലക്ഷം രൂപയുടെ യന്ത്ര ഭാഗങ്ങളാണ് മോഷണം പോയത്.
ജോവാൻ മധുമല
0