വൈക്കത്ത് 15 കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന്‍ അറസ്റ്റിൽ.


 വൈക്കം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ടി.വി പുരം പള്ളിപ്പുറത്തുശ്ശേരി ഭാഗത്ത് കൈമുറിയിൽ വീട്ടിൽ സുദർശനൻ (59)  എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ  പ്രായപൂർത്തിയാകാത്ത  അതിജീവിതയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു. അതിജീവിത പരാതി നൽകിയതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും  ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ ബിജു കെ. ആർ, എസ്.ഐ സിജി.ബി, സി.പി.ഓ മാരായ അജീഷ്, പ്രവീണോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post