പത്തനംതിട്ട : കോഴഞ്ചേരി പുല്ലാട് രമാദേവി കൊലക്കേ സില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍.
ക്രൈംബ്രാഞ്ച് സംഘമാണ് ഭര്‍ത്താവ് ജനാര്‍ദനന്‍ നായരെ പിടികൂടിയത്. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് കുറ്റം തെളിഞ്ഞത്.
കേസില്‍ ആദ്യഘട്ടത്തില്‍ സംശയിക്കപ്പെട്ടത് തമിഴ്നാട് സ്വദേശിയെ യാണ്. പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു.
ജനാര്‍ദന്‍ നായര്‍ ചെങ്ങന്നൂര്‍ പോസ്റ്റ് മാസ്റ്ററായി ജോലി ചെയ്യുന്ന കാലഘട്ടത്തിലാണ് കൊലപാതകം നടത്തിയത്.
ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തില്‍ രമാദേവിയുടെ കൈയില്‍ കണ്ട മുടിയിഴകള്‍ ജനാര്‍ദനന്‍ നായരുടെതാണെന്ന് തെളിഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2006 മെയ് മാസത്തിലായിരുന്നു കൊലപാതകം.