കോട്ടയം: തങ്ങളുടെ പ്രിയപ്പെട്ട നേതാവിനോടുള്ള സ്നേഹം അദ്ദേഹത്തിന്റെ ബാഡ്ജുകള്‍ ശേഖരിച്ച് പ്രകടിപ്പിക്കുകയാണ് ബിജു എന്ന പുതുപള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. 2002 മുതൽ ഉമ്മൻ ചാണ്ടി പങ്കെടുത്ത പരിപാടികളുടെ ബാഡ്ജുകളാണ് ബിജു ശേഖരിച്ചത്.
സാറിനൊപ്പം ചെറുപ്പം മുതൽ കൂടെ നടക്കുന്ന വ്യക്തിയാണ് ഞാൻ. പണ്ട് ഒരു ദിവസം സാറിനൊപ്പം യാത്ര ചെയ്തപ്പോൾ ഒരു ബാഡ്ജ് കണ്ടു ഞാൻ അത് എടുത്തു. സാർ ചോദിച്ചു എന്തിനാ എന്ന്. ഞാൻ പറഞ്ഞു ശേഖരിക്കുകയാണെന്ന്. തുടർന്ന് എല്ലാ പരിപാടികളുടെയും ബാഡ്ജ് എനിക്ക് തരുമെന്നും ബിജു പറഞ്ഞു.
ഇരുപത് വര്‍ഷത്തോളമായി ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ട് ബിജു. ഇനിയുള്ള ബാഡ്ജുകളെല്ലാം ബിജുവിന് നല്‍കിയേക്കാന്‍ കൂടെയുള്ളവരോട് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ബാഡ്ജ് ആണ് ഏറ്റവും ഒടുവില്‍ കിട്ടിയത്. 2002 മുതലാണ് ബിജു ഉമ്മന്‍ ചാണ്ടിയുടെ ബാഡ്ജുകള്‍ ശേഖരിച്ച് തുടങ്ങിയത്. മുഖ്യമന്ത്രിയായിരുന്നപ്പോഴും ജനപ്രതിനിധി ആയിരുന്നപ്പോഴുമെല്ലാം ഉമ്മന്‍ ചാണ്ടി നെഞ്ചോട് ചേര്‍ത്ത ബാഡ്ജുകളാണ് ബിജു നിധി പോലെ സൂക്ഷിക്കുന്നത്.