21കാരന്‍ മരിച്ച നിലയിൽ; അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയിൽ

കൊല്ലം ചിതറ ചല്ലിമുക്ക് സൊസൈറ്റി മുക്കില്‍ 21കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനുളളില്‍ അടുക്കളയോട് ചേര്‍ന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്. സൊസൈറ്റിമുക്ക് സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അച്ഛനെയും അമ്മയെയം സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അച്ഛനെയും അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ആദര്‍ശ് ഇന്നലെ അയല്‍ വീട്ടിലെത്തി മദ്യപിച്ച ബഹളം ഉണ്ടാക്കിയിരുന്നു. അച്ഛനും അമ്മയും സഹോദരനും ചേര്‍ന്നാണ് ആദര്‍ശിനെ തിരിച്ച് വീട്ടിലെത്തിച്ചത്. തുടര്‍ന്ന് വീട്ടുകാരോടും ആദര്‍ശ് കയര്‍ത്തു. അതിനിടെ വാക്കത്തി എടുത്തി വെട്ടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

ഇന്ന് രാവിലെയാണ് മൃതദേഹം വീടിനകത്ത് കണ്ടെത്തിയത്. ആദര്‍ശിന്റെ അമ്മ നാട്ടുകാരിലൊരാളെ വിവരമറിയിക്കുകയും അയാള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം പരിശോധിച്ചതില്‍ നിന്ന് കൊലപാതകമെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്
Previous Post Next Post