ബംഗളൂരു : ബിജെപിക്കെതിരായ വിശാല സഖ്യത്തിനായി പ്രതിപക്ഷ പാർട്ടികളു ടെ യോഗത്തിന് ഇന്ന് തുടക്കം.
ഇന്നും നാളെയുമായി ബംഹഗളൂരുവിലാണ് യോഗം നടക്കുക. 24 പാർട്ടികൾ യോഗത്തി ൽ പങ്കെടുക്കും. ഡൽഹി ഓർഡിനൻസി നെ എതിർക്കുമെന്ന് വ്യക്തമാക്കിയതോടെ എഎപിയും യോഗത്തിനെത്തും.
വൈകിട്ട് ആറ് മണി മുതൽ എട്ട് മണി വരെ ആദ്യയോഗം നടക്കുക. തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നിൽ നേതാക്കള്‍ പങ്കെടുക്കും.
നാളെ രാവിലെ 11 മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് പ്രധാന യോഗം. സഖ്യത്തിന് പേര് നൽകുന്നതിലടക്കം നാളെ തീരുമാനമുണ്ടാ കും. സീറ്റ് വിഭജന കാര്യത്തിലും പ്രാഥമിക ചർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏക സിവിൽ കോഡ്, എൻസിപിയിലെ പിളർപ്പ് എന്നീ വിഷയ ങ്ങളിൽ എടുക്കേണ്ട നിലപാടിൽ യോഗത്തി ൽ ചർച്ചയുണ്ടാകും. നാല് മണിക്ക് ശേഷം പ്രതിപക്ഷനേതൃനിരയിലെ നേതാക്കൾ സംയുക്തമായി വാർത്താസമ്മേളനം നടത്തും.
ഡിഎംകെ, തൃണമൂൽ, ജെഡിയു, ആർജെഡി, എൻസിപി, സിപിഎം, സിപിഐ, മുസ്ലിം ലീഗ് ചുടങ്ങിയ പാർട്ടികൾ യോഗത്തിൽ പങ്കെടുക്കും.
ഇന്ന് ഉച്ചയോടെ മമതാ ബാനർജി, നിതീഷ് കുമാർ, തേജസ്വി യാദവ്, അഖിലേഷ് യാദവ്, എം കെ സ്റ്റാലിൻ എന്നിവരട ക്കമുള്ള നേതാക്കൾ ബെംഗളുരുവിൽ എത്തും. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ യും അടക്കമുള്ള നേതാക്കൾ രാവിലെ തന്നെ എത്തും.
ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ ഒരു ബദൽ ഐക്യം ഉയർത്തിക്കാട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായാ ണ് പ്രതിപക്ഷ മുന്നണി രൂപീകരിക്കുന്നത്. രണ്ടാം തവണയാണ് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുന്നത്. പാട്നയിലായിരുന്നു ആദ്യയോഗം.