കോട്ടയം പാമ്പാടി വെള്ളൂരിൽ പെട്രോൾ ടാങ്കർ തട്ടുകടയിലേയ്ക്ക് ഇടിച്ച് കയറി അപകടം 6 പേർക്ക് പരുക്കേറ്റു


✒️ Jowan Madhumala

കോട്ടയം :  പാമ്പാടി വെള്ളൂരിൽ പെട്രോൾ ടാങ്കർ തട്ടുകടയിലേയ്ക്ക് ഇടിച്ച് കയറി അപകടം 6 പേർക്ക് പരുക്കേറ്റു ഇന്ന് ഉച്ചകഴിഞ്ഞ് 4 മണിയോടെ ആയിരുന്നു അപകടം വെള്ളൂർ P T M ന്ക്കൂളിന് മുൻവശത്തായിരുന്നു അപകടം പൊൻകുന്നം ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്ക് വന്ന പെട്രോൾ ടാങ്കർ നിയന്ത്രണം വിട്ട് തട്ടുകടയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ തട്ടുകട 5 മീറ്ററോളം തെന്നിമാറി 
കട ഉടമയായ  ,ഉദയശ്രീക്കും കൂടാതെ  ജയ്ജിത്ത് , ആഷിഷ് ,അനീഷ് ,എന്നിവർക്കും ,തിരുവന്തപുരം സ്വദേശിയായ ഡ്രൈവർക്കും  പരുക്കേറ്റു ,തട്ടുകടയിൽ എത്തിയവരുടെ വാഹനങ്ങൾക്കും കേടുപാട് ഉണ്ട് 
പരുക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു  രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളേജിലും പറഞ്ഞയച്ചു 
ഡ്രൈവറുടെ ദേഹത്ത് തിളച്ച എണ്ണ വീണ് പൊള്ളലേറ്റിട്ടുണ്ട്  കൊടും വളവായ ഈ സ്ഥലത്ത് അപകടങ്ങൾ പതിവാവാണ് റോഡിന് 'ഇരുവശവും കാടും പടർന്നു കിടക്കുന്നു 
Previous Post Next Post