പാമ്പാടി എട്ടാംമൈലിൽ കുടിവെള്ള ടാങ്കർ ലോറിയും സ്ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് പരുക്കേറ്റത് ഗ്രാമറ്റം സ്വദേശിക്കും നെടുംകുഴി സ്വദേശിക്കും



പാമ്പാടി : പാമ്പാടി എട്ടാം മൈലിൽ ടാങ്കർ ലോറിയും ആക്റ്റീവ സ്ക്കൂട്ടറും കൂട്ടിയിടിച്ച് അപകടം രാത്രി 9:20 നായിരുന്നു അപകടം 
പൊൻകുന്നം  ഭാഗത്തേയ്ക്ക് സഞ്ചരിച്ച വാട്ടർ  ടാങ്കർ ലോറിയും കോട്ടയം ഭാഗത്തേയ്ക്ക് സഞ്ചരിച്ച ആക്റ്റിവ സ്ക്കൂട്ടറും ആണ് അപകടത്തിൽപ്പെട്ടത് 
നെടുംകുഴി സ്വദേശി  അനിൽ ,   ഗ്രാമറ്റം മുണ്ടടി വീട്ടിൽ  എൽദോ എന്നിവർക്കാണ് പരുക്കേറ്റത് ഇതിൽ അനിലിന് ഗുരുതരപരുക്ക് ഉണ്ട് അനിലിനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രാധമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു 
പഞ്ചായത്തംഗം രഞ്ജുവിൻ്റെ നേതൃത്തത്തിൽ രക്ഷാപ്രവർത്തനം നടത്തി പാമ്പാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു
Previous Post Next Post