✍🏻ജോവാൻ മധുമല
പാമ്പാടി : വർഷങ്ങളായി തകർന്ന് കിടന്നിരുന്ന പാമ്പാടി കമ്യൂണിറ്റി ഹാൾ റോഡ് റീ ടാർ ചെയ്തപ്പോൾ ഉണ്ടായിരിക്കുന്നത് വൻ വീഴ്ച്ച
റോഡിൻ്റെ ഉയരം കൂട്ടി ടാർ ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണം
KK റോഡിൽ നിന്നും കമ്യൂണിറ്റി ഹാളിലേക്ക് ( NH 183 ) ഉള്ള റോഡിൻ്റെ തുടക്കം NH ൽ നിന്നും നാലടിയോളം ഉയർന്നാണ് നിൽക്കുന്നത് അതു മാത്രവുമല്ല
NH ഉം ആയി ഈ റോഡ് ചേർത്ത് ടാർ ചെയ്തിട്ടുമില്ല കമ്മ്യൂണിറ്റി ഹാൾ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ തിട്ടയിൽ നിന്നും വീണ് മിക്ക ദിവസവും ഇവിടെ അപകടം ഉണ്ടാകാറുണ്ടെന്ന് വ്യാപാരികൾ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
ഇരുചക്രവാഹനങ്ങൾ ആണ് അപകടത്തിൽപെടുന്നതിൽ ഭൂരിഭാഗവും ,ഉടൻ ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും ആവശ്യം
കൂടാതെ പാമ്പാടി ടൗണിലെ മാലിന്യ ഓട പൊട്ടി റോഡിൽ ഒഴുകാൻ തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു എന്നതും ശ്രദ്ധേയമാണ് പഞ്ചായത്ത് അധികാരികളുടെ കഴിവില്ലായ്മയാണ് ഇതിന് കാരണമെന്നും നാട്ടുകാർ ആക്ഷേപിച്ചു