സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കുന്നത്തുംപീടിക വീട്ടില്‍ അബ്ദുല്‍ റഫീഖിനെയാണ് അല്‍ഹസ്സയിലെ ഹുഫൂഫിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് കരുതുന്നു.
30 വര്‍ഷമായി ഹുഫൂഫില്‍ ഫര്‍ണീച്ചര്‍ കടയില്‍ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. മൃതദേഹം അല്‍ഹസ്സ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് നേതൃത്വം നല്‍കുന്ന സാമുഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്.