അയർക്കുന്നം: അയർക്കുന്നത്ത് പണിപൂർത്തിയാകാത്ത വീട്ടിൽ നിന്നും പ്ലംബിംഗ് സാധനങ്ങള്‍ മോഷ്ടിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം അമയന്നൂർ ചൂരനാനിക്കൽ ഭാഗത്ത് ശ്രീരാഗം വീട്ടിൽ സൂരജ്. എസ് (42), അമയന്നൂർ മുരിക്കുംന്താനം വീട്ടിൽ രതീഷ് എം.എം (41), മുട്ടമ്പലം കച്ചുവേലിക്കുന്ന് ഭാഗത്ത് എട്ടുപറയിൽ വീട്ടിൽ ബിജു ഇ.കെ (46) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം അമയന്നൂർ ഭാഗത്ത് വീട് പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ കയറി ബാത്റൂമിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ വിലമതിക്കുന്ന പ്ലംബിംഗ് സാധനങ്ങള്‍ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു. പരാതിയെ തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ കണ്ടെത്തി പിടികൂടുകയായിരുന്നു. അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ എ.എസ്.പി അശ്വതി ജിജി, എസ്.ഐ സജി റ്റി.ലൂക്കോസ്, സുജിത്ത് കുമാർ, എ.എസ്.ഐ പ്രദീപ് കുമാർ, സി.പി.ഓ മാരായ സരുൺ രാജ്, രമിത്ത്,ജിജോ ജോൺ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
കോട്ടയം അയർക്കുന്നത്ത്പ്ലംബിംഗ് സാധനങ്ങള്‍ മോഷ്ടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.
ജോവാൻ മധുമല
0