മെയ് നാലിന് മണിപ്പൂരിൽ ഞെട്ടിക്കുന്ന മറ്റൊരു സംഭവവും; രണ്ട് യുവതികളെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നു


 
 ഇംഫാൽ : മണിപ്പൂരിൽ രണ്ട് യുവതികളെ കൂട്ട ബലാത്സംഗം ചെയ്തു കൊന്ന മറ്റൊരു സംഭവത്തിന്റെ വിവരങ്ങളും പുറത്ത്. രണ്ട് യുവതികളെ നഗ്നരാക്കി പരേഡ് നടത്തി കൂട്ട ബലാ ത്സംഗം ചെയ്ത സംഭവം നടന്ന മെയ് നാലിനു തന്നെയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന കൊലപാതകവും നടന്നതെന്നു റിപ്പോർട്ടുകൾ പറയുന്നു. 

കുക്കി വിഭാഗത്തിൽ പ്പെട്ട 21ഉം 24ഉം വയസു ള്ള യുവതികളാണ് മരിച്ചത്. 

ഇംഫാലിലെ കാർ വാഷ് കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന യുവതിക ളെ ഇവിടെ നിന്നു വിളിച്ചിറക്കിയാണ് കലാപകാരികൾ ആക്രമിച്ചത്. കാങ്പൊക്പിയിൽ നിന്നുള്ള യുവതികളാ ണ് മരിച്ചത്. 

സ്ത്രീകളും പുരുഷൻമാ രും അടങ്ങിയ സംഘമാ ണ് ആക്രമണത്തിനു പിന്നിൽ. യുവതികളെ ബലാത്സംഗം ചെയ്യാൻ നിർദ്ദേശം നൽകിയത് കലാപകാരികളുടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീകളാണെന്നും ദൃക്സാക്ഷികൾ പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം നടന്ന സ്ഥലത്തു നിന്ന് 40 കിലോമീറ്റർ അകലെ യാണ് കൂട്ടബലാത്സംഗ വും കൊലപാതകവും നടന്നതെന്നാണ് പുറത്തുവരുന്ന വിവരം.

 ക്രൂരമായ അതിക്രമ ത്തിന് ഇരയായ യുവതികളെ പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടുവെന്നാണ് ഇവരുടെ സുഹൃത്തിന്റെ വെളിപ്പെടുത്തൽ. പിറ്റേദിവസം ആശുപ ത്രിയിൽ ചെന്ന് അന്വേഷിച്ചപ്പോൾ അവർ മരിച്ചുവെന്ന വിവരമാണ് ലഭിച്ചതെ ന്നും സുഹൃത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

സംഭവത്തിൽ മെയ് 16നു പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഈ കേസിലും പൊലീസിന്റെ അലംഭാ വം ഞെട്ടിക്കുന്നതാണ്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. പ്രതികളെ പിടികൂടാനും സാധിച്ചിട്ടില്ല.
Previous Post Next Post