‘എ.ഐ ക്യാമറ ഉപയോഗിച്ച് റോഡിലെ കുഴി പരിശോധിച്ചൂടേ..?’; പരിഹാസവുമായി ഹൈക്കോടതി


കൊച്ചി: സംസ്ഥാനത്തെ റോഡുകളിലെ കുഴികളിൽ പരിഹാസവുമായി ഹൈക്കോടതി. എ.ഐ ക്യാമറ ഉപയോഗിച്ച് കുഴി പരിശോധിച്ചൂടെ എന്ന് ഹൈക്കോടതി ചോദിച്ചു. റോഡിലെ കുഴികൾ സംബന്ധിച്ച കേസ് പരിഗണിക്കുമ്പോഴാണ് കോടതി നിർദേശം.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെതാണ് പരാമർശം. വിവിധ റോഡുകളിൽ 732 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹരജിയിൽ ഈ മാസം 26 ന് നിലപാടറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു
Previous Post Next Post