പാലക്കാട് : ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചെറുതുരുത്തി സ്വദേശി റിസ്വാന്റെ കാറിനാണ് തീപിടിച്ചത്. നാല് മണിയോടെയായിരുന്നു സംഭവം.
ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിക്കുകയാ യിരുന്നു. തീ പടർന്നതും റിസ്വാനും കാറിലുണ്ടായിരുന്ന മറ്റുള്ളവരും ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ മറ്റ് അപകടങ്ങൾ സംഭവിച്ചില്ല.
പിന്നീട് ഫയർഫോഴ്സെത്തി ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് തീ അണച്ചത്. കാറിന്റെ ഉൾഭാഗം മുഴുവനും കത്തി നശിച്ചു.