ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ലാഹോർ സ്വദേശിയെ കാണാൻ പാകിസ്ഥാനിലേക്ക് പോകാനിറങ്ങിയ പതിനാറുകാരി പിടിയിൽ


ജയ്പൂർ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ലാഹോർ സ്വദേശിയെ കാണാൻ പാകിസ്ഥാനിലേക്ക് പോകാനിറങ്ങിയ പതിനാറുകാരി പിടിയിൽ. ജയ്പൂർ വിമാനത്താവളത്തിൽവച്ചാണ് രാജസ്ഥാൻ സ്വദേശിനിയായ പെൺകുട്ടിയെ പിടികൂടിയത്. വിസയില്ലാതെയാണ് പതിനാറുകാരി വിമാനത്താവളത്തിലെത്തിയത്. ഇന്നലെയായിരുന്നു സംഭവം.

സംശയം തോന്നിയ അധികൃതർ ചോദ്യം ചെയ്തപ്പോൾ വലിയൊരു കളവാണ് കുട്ടി പറഞ്ഞത്. താൻ പാകിസ്ഥാൻ സ്വദേശിനിയാണെന്നും ഇന്ത്യയിലുള്ള അമ്മായിയുടെ കൂടെ താമസിക്കാൻ വന്നതാണെന്നും അവരോട് പിണങ്ങി തിരിച്ചുപോകുകയാണെന്നുമായിരുന്നു പെൺകുട്ടി പറഞ്ഞത്. ഇതു വിശ്വസിക്കാതെ അധികൃതർ വിശദമായി ചോദ്യം ചെയ്തതോടുകൂടിയാണ് സത്യാവസ്ഥ പുറത്തുവന്നത്.ഇൻസ്റ്റഗ്രാമിലൂടെ പാകിസ്ഥാൻ സ്വദേശിയായ ഒരാളെ പരിചയപ്പെട്ടെന്നും, ആൺസുഹൃത്തിനെ കാണാനാണ് പോകുന്നതെന്നും പെൺകുട്ടി പറഞ്ഞു. ഇതോടെ അധികൃതർ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.


Previous Post Next Post