വൈക്കത്ത് വീട്ടമ്മക്ക് നേരെ അതിക്രമം: യുവാവ് അറസ്റ്റിൽ



 വൈക്കം: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം പുളിഞ്ചുവട്  ശങ്കരമംഗലം വീട്ടിൽ അനീഷ്‌ കുമാര്‍  ജി. ടി (33) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം പതിമൂന്നാം തീയതി രാത്രി 7 :30  മണിയോടുകൂടി ജോലി കഴിഞ്ഞ്  ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോയ വീട്ടമ്മയുടെ നേരെ സ്കൂട്ടറിൽ എത്തിയ ഇയാൾ അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വച്ചതിനെ തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും  ഇയാളെ തിരുവനന്തപുരം കിളിമാനൂരിൽ നിന്ന് പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.ഐ അജ്മൽ ഹുസൈൻ, ജോർജ് മാത്യു, സി.പി.ഓ മാരായ അജേഷ്, സാബു പി.ജെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
أحدث أقدم