ഗ്ലാസ് പാളികൾ മറിഞ്ഞ് വീണു… തൊഴിലാളി മരിച്ചു.

കൊച്ചി: കൊച്ചി ഇടയാറിലെ ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് പാളികൾ മറിഞ്ഞ് വീണ് യന്ത്രത്തിനിടയിൽ പെട്ട് തൊഴിലാളി മരിച്ചു. അസം സ്വദേശി ധൻകുമാർ (20) ആണ് മരിച്ചത്. ഗ്ലാസ് പാളിയിൽ സ്റ്റിക്കർ ഒട്ടിയ്ക്കുമ്പോൾ മറിഞ്ഞു വീഴുകയായിരുന്നു. പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിയ്ക്കാനായില്ല.
Previous Post Next Post