കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൻ്റെ ഗോപുരത്തിലേക്ക് പാചക വാതക സിലണ്ടർ കയറ്റിവന്ന ലോറി ഇടിച്ചു കയറി.

പാചകവാതക കാലി സിലിണ്ടറുമായി വഴിതെറ്റിയെത്തിയ ലോറി കോട്ടയത്തെ പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലെ പ്രധാന ഗോപുരത്തിലേക്ക് ഇടിച്ചുകയറി. 
വാഹനത്തിൻ്റെ ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് നിയന്ത്രണം തെറ്റിയാണ് ക്ഷേത്രത്തിൻ്റെ ഗോപുരത്തിലേക്ക് ഇടിച്ചു കയറി നിന്നത്.
അപകടത്തിൽ ആർക്കും പരിക്കില്ല. 
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.

ക്ഷേത്രം റോഡിലേക്ക് വഴിതെറ്റി വന്ന വാഹനം 
പുറകോട്ട് തിരിഞ്ഞ് പോകുന്നതിനായി തിരിക്കവേ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 
തിരുവനന്തപുരം സ്വദേശിയായ ഡ്രൈവറാണ് പാചകവാതക സിലണ്ടർ ലോറി ഓടിച്ചിരുന്നത്.
ലോറിയുടെ മുൻഭാഗവും, ക്ഷേത്രത്തിൻ്റെ കവാടത്തിലെ ഭണ്ഡാരം അടക്കം തകർന്നിട്ടുണ്ട്.                          
Previous Post Next Post