ഇംഫാൽ : മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മണിപ്പൂരി ലെ മ്യാന്മര്‍ അതിര്‍ത്തി യോടു ചേര്‍ന്നുള്ള മൊറേയിലാണ് സംഘര്‍ഷമുണ്ടായത്. ആയുധങ്ങളുമായെത്തിയ അക്രമകാരികള്‍ നാട്ടുകാരെ ആക്രമി ക്കുകയായിരുന്നു. മെയ്തി സമുദായത്തി ല്‍പ്പെട്ട 30 ഓളം പേരുടെ വീടുകള്‍ അക്രമികള്‍ തീവെച്ചു നശിപ്പിച്ചു. മൊറേ മാര്‍ക്കറ്റും അഗ്നിക്കിര യാക്കി.
കാംഗ്‌പോങ്പി ജില്ലയില്‍ സുരക്ഷാ സൈനികരുടെ രണ്ടു വാഹനം അഗ്നിക്കിര യാക്കി. ആളപായമൊ ന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ദിമാപൂരില്‍ നിന്നെത്തിയ വാഹനം സപോര്‍മെനയില്‍ വെച്ച് പ്രദേശവാസികള്‍ തടഞ്ഞു നിര്‍ത്തി. മറ്റു സമുദായക്കാരുണ്ടോയെന്ന് പരിശോധിക്കു ന്നതിനിടെ, ഒരുസംഘം തീവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ കലാപം തുടരുന്ന മണിപ്പൂരില്‍ ശാശ്വത പരിഹാരത്തി നായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെ ടണമെന്ന് കുക്കി-സോം ഗോത്ര സമുദായം ആവശ്യപ്പെട്ടു.
കലാപത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ എന്‍ഐഎയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും സോമി കൗണ്‍സില്‍ സ്റ്റിയറിങ് കമ്മിറ്റി ആവശ്യപ്പെട്ടു.