പള്ളിക്കത്തോട് : സവാരിക്കായി വിളിച്ചുകൊണ്ടുപോയ ഓട്ടോയുടെ വാടക നൽകാതെയും ഓട്ടോ ഡ്രൈവറുടെ പക്കൽനിന്നും ബലമായി പണം തട്ടിയെടുത്ത് കടന്നുകളഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം, കൊഴികുന്ന് ഭാഗത്ത് പചിലമാക്കല്‍ വീട്ടില്‍ ജോബി ജൊസഫ്(47) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മണിമല ഭാഗത്ത് നിന്നും ഓട്ടോറിഷയിൽ യാത്ര തുടങ്ങി പല സ്ഥലങ്ങള്‍ സഞ്ചരിച്ച് പൊന്‍കുന്നം ഭാഗത്ത് എത്തിയ സമയം 500 രൂപ വാങ്ങുകയും തുടര്‍ന്ന് യാത്ര ചെയ്ത് വരവേ ആനിക്കാട് സി എം എസ് പള്ളി ഭാഗത്ത് ഓട്ടോറിക്ഷ നിര്‍ത്തിച്ച് ഓട്ടോകൂലിയായ 3000/- രൂപ നല്‍കാതെ ഓട്ടോ ഡ്രൈവറുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന 500 രൂപ ബലമായി അപഹരിച്ചു എടുത്ത് കടന്നുകളയുകയുമായിരുന്നു. ഓട്ടോ ഡ്രൈവർ നൽകിയ പരാതിയെതുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാഡ് ചെയ്തു.
പള്ളിക്കത്തോട്ടിൽ ഓട്ടോ ഡ്രൈവറുടെ പണം അപഹരിച്ചകേസിൽ ഒരാൾ അറസ്റ്റിൽ
Jowan Madhumala
0