ആറ്റിങ്ങൽ : ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീപിടിച്ചു. ആറ്റിങ്ങൽ – തിരുവന്തപുരം ഓർഡിനറി ബസിനാണ് തീപിടിച്ചത്. പുക ഉയരുന്ന കണ്ട ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. ഫയർ ഫോഴ്സ് സ്ഥലത്തു എത്തി. തീ നിയന്ത്രണ വിധേയമാക്കി ബസ്സ് പൂർണ്ണമായി കത്തി നശിച്ചു ബസ്സിൽ ഉണ്ടായിരുന്ന 36 പേരും സുരക്ഷിതർ