മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികയുടെ മാല മോഷണം പോയി

'


തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികയുടെ മാല മോഷണം പോയി. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട നഞ്ചി എന്ന വയോധികയുടെ മാലയാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ രാജേന്ദ്രൻ തൃശ്ശൂർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

അട്ടപ്പാടിയിലെ അപ്പന്നൂർ താവളം സ്വദേശിയാണ് മരണപ്പെട്ട വയോധിക. രാവിലെ എട്ടുമണിക്ക് നഞ്ചി മരണപ്പെട്ടതിനെ തുടർന്ന് നോക്കുമ്പോഴാണ് ഐസിയുവിൽ കിടന്ന ഇവരുടെ മാല കാണാനില്ലെന്ന വിവരം മകൻ അറിയുന്നത്. തുടർന്നാണ് ഇദ്ദേഹം പൊലീസിൽ പരാതി നൽകിയത്.
Previous Post Next Post