തൃശ്ശൂർ : ഇലത്താള കലാകാരൻ ചെറുശ്ശേരി ശ്രീകുമാർ(41) പനി ബാധിച്ച് മരിച്ചു.
ഇലത്താള കലാകാരൻ വല്ലച്ചിറ ചരളിയിൽ കൃഷ്ണൻകുട്ടി നായരുടെ മകനാണ് ശ്രീകുമാർ .
പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെയാണ് ശ്രീകുമാറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിത്. എന്നാൽ ഇന്ന് പുലർച്ചെയോടെ ആരോഗ്യസ്ഥിതി മോശമാവുകയും മരണം സംഭവിക്കുക യുമായിരുന്നു.
ശ്രീകുമാറിന്റെ നിര്യാണത്തോടെ നഷ്ടമായത് ഇലത്താള വാദനത്തിലെ യുകലാകാരനെയാണ്. തൃശൂർ, ആറാട്ടുപുഴ, തൃപ്രയാർ, കൂടൽമാണി ക്യം, തൃപ്പുണിത്തുറ, ഉത്രാളിക്കാവ് തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലെയും സജീവ സാന്നിധ്യ മായിരുന്നു ശ്രീകുമാർ.