വയനാട്: മേപ്പാടി സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ കായിക അദ്ധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. പുത്തൂർവയൽ താഴംപറമ്പിൽ ജോണിയാണ് പിടിയിലായത്. വിദ്യാർത്ഥിനികളുടെ പരാതിയിൽ ആണ് നടപടി.
കഴിഞ്ഞ ദിവസം സ്കൂൾ വിട്ടതിന് പിന്നാലെ നാല് സ്കൂൾ വിദ്യാർത്ഥിനികൾ സ്റ്റേഷനിൽ നേരിട്ടത്തി എസ് എച്ച് ഒയോട് പരാതിപ്പെടുകയായിരുന്നു. വിശദമൊഴി എടുത്ത ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ പരാതികൾ ഉണ്ടോ എന്നറിയാൻ കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. സ്കൂൾ അധികൃതരിൽ നിന്നും വിവരം തേടും. മുമ്പ് കസബ പൊലീസ് സ്റ്റേഷൻ പരിധിയിലും ജോണി പോക്സോ കേസിൽ പ്രതി ആയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.