സൈബർ പെൺവാണിഭം; കുവൈറ്റിൽ 18 പ്രവാസികൾ അറസ്റ്റിൽ



 കുവൈത്ത് സിറ്റി : കുവൈറ്റിൽ പൊതു ധാർമ്മികതയെ ലംഘിക്കുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള പരിശോധനയിൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് സദാചാര സംരക്ഷണ വകുപ്പ്, മഹ്ബൂല മേഖലയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 18 പ്രവാസികളെ പിടികൂടി.

 പൊതു ധാർമ്മിക തയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ആശയ വിനിമയത്തിനും കരാറിനും ശേഷമാണ്, അവരുടെ പ്രവർത്തന ങ്ങൾക്ക് പണം ആവശ്യപ്പെട്ടത്. ഇതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരി കൾക്ക് കൈമാറി.
Previous Post Next Post