കോഴിക്കോട്: വടക്കൻ കേരളത്തിൽ പലയിടങ്ങളിലും കനത്ത മഴ. കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ ശക്തമായ മഴയെതുടർന്ന് കനത്ത നാശനഷ്ടങ്ങളുണ്ടായി. മരംവീണ് രണ്ടുവീടുകൾ ഭാഗികമായി തകർന്നു. കുറ്റ്യാടിയിൽ കിണർ ഇടിഞ്ഞു താഴ്ന്നതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ മണിക്കൂറിൽ കാസറഗോഡ്, കണ്ണൂർ, വയനാട് എന്നി ജില്ലകളിൽ ശക്തമായ മഴ ആണ് ലഭിച്ചത്. അതേ സമയം കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മഴ ശക്തമായി പെയ്യുന്നുണ്ട് രാവിലെ അല്ല സമയം മാത്രം വെയിൽ തെളിഞ്ഞു എങ്കിലും മഴ തുടരുന്ന സാഹജര്യമാണ് നിലവിൽ