കോട്ടയം തലയോലപറമ്പിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. അപകടത്തെ തുടർന്ന് തുണികളും ജനറേറ്റർ അടക്കമുള്ള സാധനങ്ങളും സമീപത്തുണ്ടായിരുന്ന കാറും കത്തിനശിച്ചു


കോട്ടയം: തലയോലപറമ്പിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. അപകടത്തെ തുടർന്ന് തുണികളും ജനറേറ്റർ അടക്കമുള്ള സാധനങ്ങളും സമീപത്തുണ്ടായിരുന്ന കാറും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ ആളപായമില്ല. പുലർച്ചെ 1.20ഓടെയാണ് തീപിടിത്തമുണ്ടായത്. ജോൺസൺ പുളിവേലി എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. ഓണം പ്രമാണിച്ച് കടയിൽ ധാരാളം പുതിയ സ്റ്റോക്കുകൾ എത്തിയിരുന്നു. ഏതാണ്ട് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ഉടമ അറിയിച്ചത്. നാല് യൂണിറ്റ് അഗ്നി രക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Previous Post Next Post