മൈക്ക് വിവാദം.. കേസ് അവസാനിപ്പിച്ച് പൊലീസ് തലയൂരി


 

 തിരുവനന്തപുരം : ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കു ന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തി ൽ സ്വമേധയാ എടുത്ത കേസ് അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

 പൊതു സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനാണ് പൊലീസ് സ്വമേ ധയാ കേസെടുത്തത്. ഇന്നലെ പൊലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് ഉപകരണങ്ങൾ ക്ക് തകരാറില്ലെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. 
ഈ റിപ്പോർട്ടും കോടതി യിൽ ഹാജരാക്കി.

 ഹൗളിംഗ് ഉണ്ടായത് ബോധപൂര്‍വമല്ലെന്നാണ് പൊലീസ് കോടതി യില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏറെ വിവാദമായ സംഭ വത്തിൽ കേസന്വേഷ ണം വേഗത്തിൽ പൂർ ത്തിയാക്കി പൊലീസ് തലയൂരുകയായിരുന്നു.


Previous Post Next Post