നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഭീഷണി ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഓൺലൈൻ ചാനൽ മറുനാടൻ മലയാളി യുടെ എഡിറ്റർ ഷാജൻ സ്കറിയ ഹൈക്കോട തിയെ സമീപിച്ചു




 കൊച്ചി  വിവിധ കേസുകളിലെ അറസ്റ്റ് ഭീഷണിയെ തുടർന്ന് ഓൺലൈൻ ചാനൽ മറുനാടൻ മലയാളി യുടെ എഡിറ്റർ ഷാജൻ സ്കറിയ ഹൈക്കോട തിയെ സമീപിച്ചു.
 മുൻകൂർ നോട്ടീസ് നൽകി വിശദീകരണം കേൾക്കാതെ അറസ്റ്റ് ചെയ്യുന്നത് തടയണമെ ന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. 

നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഭീഷണി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഹർജി.
തനിക്കെതിരെ 107ഓളം എഫ്ഐആർ തന്റെ പക്കലുണ്ടെന്ന് എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഈ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഷാജൻ സ്കറിയ ഹർജിയിൽ പറയുന്നു. ഇക്കാര്യത്തിൽ ഡിജിപിക്ക് നിർദേശം നൽകണമെന്നും സുപ്രീം കോടതി വിധി അട്ടിമറിച്ച് അറസ്റ്റ് നടത്താൻ ഭരണകക്ഷി എംഎൽഎ ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.


 തനിക്കെതിരെ എവിടെ‌യൊക്കെ കേസ് എടുക്കുന്നു എന്ന് അറിയില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. എസ്.സി-എസ്ടി പരാതിയിൽ സുപ്രീം കോടതി അറസ്റ്റ് തടഞ്ഞതിനാൽ തന്നെ കൂടുതൽ കേസിൽപ്പെ ടുത്താൻ ഗൂഢാലോചന യുണ്ടെന്നും ഹർജിയിലാരോപിച്ചു.
Previous Post Next Post