പാർട്ടിയെ പ്രതിരോധത്തിലാക്കി എൽഡിഎഫ് കൺവീനർ; സിപിഎമ്മിന്റെ നിർണായക സെമിനാറിൽ പങ്കെടുക്കാതെ ഇപി തിരുവനന്തപുരത്ത്; ഇപിയുടെ നിസഹകരണം വീണ്ടും ചർച്ചയാകുമ്പോൾ



 തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ സിപിഎം കോഴിക്കോട്ട് നിർണായക സെമിനാർ സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കാതെ കേന്ദ്ര കമ്മറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇപിജയരാജന്‍.

 സിപിഎം സെമിനാറിന് കോഴിക്കോട് ഒരുക്കങ്ങളെല്ലാം പൂർത്തിയാകുമ്പോൾ ഇപി പോയത് തലസ്ഥാനത്തെ ഡിവൈഫ്ഐ നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്‍റെ താക്കോൽദാനത്തിന്. ഇതോടെ പാർട്ടിയു മായുള്ള ഇപിയുടെ നിസഹകരണം വീണ്ടും ചർച്ചയാവുകയാണ്.

പാർട്ടിയും ഇപിയും തമ്മിലെ നിസ്സഹകരണം തുടരുന്നതിനിടെയാണ് നിർണ്ണായക സെമിനാറിലെ വിട്ട് നിൽക്കൽ. എംവി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായ ശേഷം നേതൃത്വവുമായി ഇപി രസത്തിലല്ല.

ചികിത്സയിലാണെന്ന കാരണം ചൂണ്ടിക്കാട്ടി പാര്‍ട്ടി യോഗങ്ങളില്‍ നിന്നും ഇപി വിട്ടു നില്‍ക്കുന്നുണ്ട്. ഇടതു മുന്നണി കണ്‍വീനറാ ണെങ്കിലും ഘടകകക്ഷി കളുമായുള്ള ഏകോപനം വേണ്ടവിധം നടക്കുന്നില്ലെന്ന് അവര്‍ക്കും ആക്ഷേപമുണ്ട്.

أحدث أقدم