രാത്രിയിൽ സഞ്ചരിക്കുന്ന ബ്ലാക്മാന്‍ സിസിടിവിയിൽ.ഒരേ സമയങ്ങളില്‍ പലയിടങ്ങളിലായി അജ്ഞാതന്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നും പുലര്‍ച്ചെ നേരത്താണ് ജനാലകളിലു വാതിലിലും അടിച്ച് ശബ്ദമുണ്ടാക്കിയ ശേഷം ഓടിയൊളിക്കുകയാണ് ഇയാള്‍ ചെയ്യുകയെന്നും നാട്ടുകാര്‍ പറയുന്നു

 


കണ്ണൂരിലെ ചെറുപുഴയിൽ  അജ്ഞാതന്റെ രാത്രിയിലെ വിളയാട്ടം സിസി ടിവിയിൽ പതിഞ്ഞു. 
പ്രാപ്പൊയിലിലെ വീടിന്‍റെ ചുമരിൽ വരയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. പ്രദേശത്തെ നിരവധിവീടുകളില്‍ കരികൊണ്ട് ബ്ലാക്മാന്‍ എന്ന് എഴുതിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി.

ഒരേ സമയങ്ങളില്‍ പലയിടങ്ങളിലായി അജ്ഞാതന്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നും പുലര്‍ച്ചെ നേരത്താണ് ജനാലകളിലു വാതിലിലും അടിച്ച് ശബ്ദമുണ്ടാക്കിയ ശേഷം ഓടിയൊളിക്കുകയാണ് ഇയാള്‍ ചെയ്യുകയെന്നും നാട്ടുകാര്‍ പറയുന്നു. വീടുകളിലെ അയയിലെ തുണി മടക്കി വയ്ക്കുന്നതടക്കമുള്ള വിചിത്ര സ്വഭാവങ്ങള്‍ ഇയാള്‍ക്കുണ്ടെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇയാള്‍ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരുട്ടിലെ അജ്ഞാതന്റെ സാന്നിധ്യം കൊണ്ട് മലയോരത്തുളളവര്‍ ഒറ്റയ്ക്ക് നടക്കാന്‍ തന്നെ പേടിയിലാണ്. ഇയാളെ ഉടന്‍ പിടികൂടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Previous Post Next Post