ട്രെയിനിൽ നിന്ന് യാത്രക്കാരിയുടെ മാല പൊട്ടിച്ചോടിയ പ്രതി പിടിയിൽ



ഷൊർണൂർ: ട്രെയിനിൽ നിന്ന് യാത്രക്കാരിയുടെ മാല പൊട്ടിച്ചോടിയ പ്രതി പിടിയിൽ. വണ്ടൂർ സ്വദേശി ഹരിപ്രസാദാണ് പിടിയിലായത്. ഷൊർണൂർ - നിലമ്പൂർ ട്രെയിനിലെ യാത്രക്കാരി പ്രസന്നയുടെ മാലയാണ് പൊട്ടിച്ചത്. രണ്ടര പവൻ്റെ മാല പ്രതി പൊട്ടിച്ചോടുകയായിരുന്നു.

ഇന്നലെ വൈകീട്ട് ഷൊർണൂരിൽ നിന്ന് ട്രെയിൻ എടുത്തതും പ്രതി മാല പൊട്ടിച്ച് പ്ലാറ്റ്ഫോമിലൂടെ ഓടുകയായിരുന്നു.

ഷൊർണൂർ റെയിൽവെ പൊലീസ് രാവിലെയാണ് പ്രതിയെ പിടികൂടിയത്. റെയിൽവെ സറ്റേഷനിലെ സിസിടിവിയിൽ നിന്നാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.
Previous Post Next Post