മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പതിനാറ് സൺഡേസ്കൂളുകൾ ഉൾപ്പെടുന്ന മണർകാട് ഡിസ്ട്രിക്റ്റ് അദ്ധ്യാപക- വിദ്യാർത്ഥി പൊതുവാർഷികം ഞായറാഴ്ച കത്തീഡ്രലിൽ വച്ച് നടന്നു


കോട്ടയം : മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പതിനാറ് സൺഡേസ്കൂളുകൾ ഉൾപ്പെടുന്ന മണർകാട് ഡിസ്ട്രിക്റ്റ് അദ്ധ്യാപക- വിദ്യാർത്ഥി പൊതുവാർഷികം 02.07.2023 ഞായറാഴ്ച കത്തീഡ്രലിൽ വച്ച് നടത്തപ്പെട്ടു. കത്തീഡ്രൽ സഹവികാരി വെരി.റവ.ആൻഡ്രൂസ് കോർ എപ്പിസ്കോപ്പ ചിരവത്തറയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം മലബാർ ഭദ്രാസന മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ. ഗീവർഗീസ് മോർ സ്തേഫാനോസ്  ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ അദ്ധ്യാപക ഡയറക്ടറിയുടെ പ്രകാശനം ഡിസ്ട്രിക്ട് ഇൻസ്പക്ടർ മനോജ് പി.വി.പായിക്കാട്ടുവേലിയ്ക്ക് നൽകി കൊണ്ട് അഭിവന്ദ്യ തിരുമേനി നിർവ്വഹിച്ചു. 

പ്രസ്തുത സമ്മേളനത്തിൽ MJSSA കോട്ടയം ഭദ്രാസന ഡയറക്ടർ അവിനേഷ് തണ്ടാശ്ശേരിൽ അനുമോദന പ്രസംഗം നടത്തുകയും, റവ.ഫാ.കെ.എം.ജോർജ് കുന്നേൽ , കത്തീഡ്രൽ  ട്രസ്റ്റി ശ്രീ.ബിനോയ് ഏബ്രഹാം, സെക്രട്ടറി ശ്രീ. രഞ്ജിത്ത്.കെ.ഏബ്രഹം,  സണ്ടേസ്കൂൾ പ്രതിനിധി സാബു.ടി.കെ. തെക്കേൽ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. 

MJSSA ശതാബ്ദി സമാപന സമ്മേളനത്തിൽ ആദരം ഏറ്റുവാങ്ങിയ ഡിസ്ട്രിക്ടിലെ അംഗങ്ങൾ, സൺഡേസ്കൂൾ അദ്ധ്യാപന രംഗത്ത് 50 വർഷം പൂർത്തിയാക്കി 'ഗുരുശ്രേഷ്ഠ' അവാർഡ് നേടിയ ശ്രീ.മാത്യു പി ജോൺ , ഷെവ.തോമസ് ഏബ്രഹാം, ഡോക്ടറേറ്റ്  നേടിയ സെൻട്രൽ സൺഡേസ്കൂൾ അദ്ധ്യാപികയായ
ശ്രീമതി ബിനില.കെ. കോര, SSLC , +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ  സൺഡേ സ്കൂൾ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു. യോഗത്തിൽ ആദരവ് ഏറ്റുവാങ്ങിയവരെ പ്രതിനിധീകരിച്ച് റവ.ഫാ.മാത്യു.എം.ബാബു വടക്കേപ്പറമ്പിൽ , റവ.ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ എന്നിവർ മറുപടി പ്രസംഗങ്ങൾ നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും ഉണ്ടായിരുന്നു.
Previous Post Next Post