കേരളത്തിന്‍റെ വികസനത്തിനായി ബിജെപിയെയും ഒപ്പം നിർത്തും: എ.കെ. ബാലൻ



 
 തിരുവനന്തപുരം : ഹൈ സ്പീഡ് റെയിലിനായുള്ള ഡിപിആറിൽ സംസ്ഥാന സർക്കാരിന് പിടിവാശിയില്ലെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. ഇ. ശ്രീധരന്‍റെ ബദൽ നിർദേശം പാർട്ടി ചർച്ച ചെയ്യും. വികസനത്തിനായി ബിജെപിയെയും ഒപ്പം നിർത്തുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീധരന്‍റെ ബദൽ സിപിഎം - ബിജെപി ഡീലിന്‍റെ ഭാഗമാണെന്ന കോൺഗ്രസ് ആരോപണവും ബാലൻ തള്ളി.

 വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ അദ്ദേഹം ചങ്കെടുത്ത് കാട്ടിയാലും ചെമ്പരത്തിയെന്ന് പറയുന്നവരാണ് ചിലരെന്ന പരിഹാസവും ഉന്നയിച്ചു.
Previous Post Next Post