വന്ദേ ഭാരതില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തി



വന്ദേ ഭാരതില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയെന്നാണ് സുബോധ് പഹലാജൻ എന്ന യുവാവ് പരാതിപ്പെടുന്നത്. റൊട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ പാറ്റയുടെ ചിത്രവും ഇദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. ഐആര്‍സിടിസി (ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആന്‍റ് ടൂറിസം കോര്‍പറേഷൻ)യെ ടാഗ് ചെയ്തുകൊണ്ടാണ് സുബോധ് ഫോട്ടോകളും തന്‍റെ അനുഭവവും പങ്കിട്ടിരിക്കുന്നത്.

ഇതിന് പിന്നാലെ ട്വീറ്റിന് മറുപടിയുമായി ഐആര്‍സിടിസിയും രംഗത്തെത്തി. ഇതുപോലെ മോശമായൊരു സംഭവമുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുകയും വേണ്ട നടപടികളെടുക്കും, ഇനിയിത് ആവര്‍ത്തിക്കാതിരിക്കാൻ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും ഐആര്‍സിടിസി പ്രതികരണമായി അറിയിച്ചു. പരാതിക്കാരനോട് പിഎൻആറും മൊബൈല്‍ നമ്പറും മെസേജ് അയക്കാനും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വീണ്ടും വിഷയം തങ്ങള്‍ ഗൗരവമായാണ് എടുത്തിരിക്കുന്നതെന്നും ഇതിന് ഉത്തരവാദികളായ ജീവനക്കാര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും ഐആര്‍സിടിസി മറ്റൊരു കമന്‍റിലൂടെ അറിയിച്ചു.
Previous Post Next Post