തൃശൂർ : സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് വിദ്യാർത്ഥിനി മരിച്ചു. ആളൂർ സ്വദേശി ഐശ്വര്യ ബാബു (21) ആണ് മരിച്ചത്. അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്.
അപകടത്തിൽ അമ്മ ജീൻസി ബാബുവിന് ഗുരുതരമായി പരിക്കേറ്റു. ആളൂർ സെന്‍റ് ജോസഫ് സ്കൂളിലെ അധ്യാപിക യാണ് ജിൻസി.
സർട്ടിഫിക്കറ്റ് വാങ്ങാൻ മകൾ അമ്മയോടൊപ്പം പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഗുരുതര പരിക്കേറ്റ ജീൻസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐശ്വര്യയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.