ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയ സംഘത്തിലെ പ്രധാന പ്രതിയടക്കം പോലീസ് പിടിയിൽ



 കൊച്ചി : കേരളത്തിലുടനീളം വിവിധ സർക്കാർ, സർക്കാരിതര സ്ഥാപന ങ്ങളുടെ വ്യാജരേഖകൾ കാണിച്ച് ജോലി വാഗ്ദാ നം ചെയ്ത് ഉദ്യോഗാർ ത്ഥികളിൽ നിന്നും വൻ തുക കൈപ്പറ്റി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനപ്രതി എറണാകുളം എളംകുളത്ത് താമസിക്കുന്ന സുബ്രഹ്മണ്യൻ പിളള മകൻ സതീഷ് ചന്ദ്രൻ(66), ഇടനിലക്കാ രായ കോഴിക്കോട് നാദാപുരം ഖാദർ മകൻ സലിം എന്നുവിളിക്കുന്ന മൈമൂദ് (50) , പെരുമാനൂർ ആലപ്പാട്ട് കോസ്സ് റോഡിൽ കുഞ്ഞപ്പൻ മകൻ ബിജു(48) എന്നിവരാണ് എറണാകുളം ടൗൺ സൗത്ത് പോലീസിന്റെ പിടിയിലായത്.

മലപ്പുറം സ്വദേശിയായ അബ്ദുൾ ബാസിതിന് KMRL ൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 2021ൽ പ്രതിയുടെ എളംകുള ത്തുളള വസതിയിൽ വച്ച് നേരിട്ട് 2 ലക്ഷം രൂപയും, അക്കൗണ്ട് മുഖാന്തിരം 9 ലക്ഷവും ഉൾപ്പെടെ 11 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ പരാതിയിലാണ് അറസ്റ്റ്. 

അന്വേഷണത്തിൽ സമാനരീതിയിൽ കേരളത്തിലുടനീളം 50 ഓളം ഉദ്യോഗാർത്ഥികൾ ഇതുപോലെ KAMCO, ചങ്ങനാശ്ശേരി NSS Collage, സിവിൽ സപ്ലൈസ് കോർപ്പറേ ഷൻ, ദേവസ്വം ബോർ ഡിന്‍റെ കീഴിലുളള കോളേജുകൾ എന്നീ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ ജോലിക്കുവേണ്ടി വൻ തുകകൾ നൽകി വഞ്ചിതരായതായും കണ്ടെത്തിയിട്ടുണ്ട്.

പ്രാഥമിക അന്വേഷണ ത്തിൽ പ്രതിയുടെ അക്കൗണ്ട് മുഖാന്തിരം രണ്ട് കോടിയോളം രൂപ കൈപ്പറ്റിയതായി തെളി ഞ്ഞിട്ടുണ്ട്. സമാന കുറ്റത്തിന് കോട്ടയം, കണ്ണൂർ ജില്ലകളിൽ സതീഷ് ചന്ദ്രനെതിരെ കേസുകൾ ഉണ്ട്. 

കേരള സിവിൽ സപ്ലൈസ് കോർപ്പറേഷ നിൽ മുൻമന്ത്രിയുടെ അസ്സി. പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ സാമ്പത്തിക തിരിമറി നടത്തിയതിൻ്റെ പേരിൽ അന്വേഷണ വിധേയനായിട്ടുണ്ട്. പിടികൂടുമ്പോൾ പ്രതിയുടെ കൈയിൽ നിന്നും ലാപ്ടോപ്പും, പെൻഡ്രൈവും കണ്ടെടുത്തു.


Previous Post Next Post