കസേരയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം; ഇടുക്കി ഡെപ്യൂട്ടി തഹസിൽദാർ വീടിനുള്ളിൽ മരിച്ച നിലയിൽ



 തൊടുപുഴ: ഇടുക്കിയിലെ ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

 ഇന്നലെ രാത്രി 10 മണിയോടെ വീടിനുള്ളിൽ കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൽ സലാം (46) ആണ് മരിച്ചത്. 

ചെറുതോണി പാറേമാവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അബ്ദുൽ സലാം. ഫോൺ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ ബന്ധുക്കൾ വീട്ടുടമയെ വിവരം അറിയിച്ചു.

 വീട്ടുടമസ്ഥൻ എത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 

20 ദിവസം മുൻപാണ് അബ്ദുൽസലാം ഇടുക്കിയിലേക്ക് സ്ഥലം മാറിയെത്തിയത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.

أحدث أقدم