സമ്മേളനത്തിൽ പങ്കെടുക്കാത്തവർക്ക് തൊഴിലുറപ്പിൽ ജോലി ഇല്ല: സിപിഎം പഞ്ചായത്തംഗത്തിന്റെ ഭീഷണി, ശബ്ദസന്ദേശം പുറത്ത്


  
ഏലപ്പാറ: സിഐടിയുവിന്റെ തൊഴിലുറപ്പ് യൂണിയൻ സമ്മേളനത്തിൽ പങ്കെടുക്കാത്തവരെ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് ഒഴിവാക്കുമെന്ന് സിപിഎം പഞ്ചായത്തം​ഗത്തിന്റെ ഭീഷണി.
സമ്മേളനത്തിൽ പങ്കെടുക്കുകയും പിരിവു നൽകുകയും ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള ശബ്ദസന്ദേശമാണ് പുറത്തു വന്നത്.
 ഏലപ്പാറ പഞ്ചായത്തിലെ 16–ാം വാർഡായ കോലാഹലമേട്ടിലാണു സംഭവം. കഴിഞ്ഞ ദിവസം നടന്ന യൂണിയൻ സമ്മേളനത്തിൽ തന്റെ സൈറ്റിൽനിന്ന് 5 പേർ നിർബന്ധമായി പങ്കെടുക്കണമെന്നും 50 രൂപ വീതം പിരിവുണ്ടെന്നുമാണ് തൊഴിലുറപ്പ് പണിക്ക് മേൽനോട്ടം വഹിക്കുന്ന മേട്രൻ ഫോൺ സന്ദേശത്തിലൂടെ പറഞ്ഞത്.

ഏലപ്പാറയിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാത്തവർക്ക് തൊഴിലുറപ്പിൽ ഇനി മുതൽ ജോലി കിട്ടില്ലെന്നു പഞ്ചായത്തംഗം പറഞ്ഞെന്നും അതിനാൽ നിർബന്ധമായും സമ്മേളനത്തിൽ പങ്കെടുക്കണമെന്നും ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.

Previous Post Next Post