എംപി ഫണ്ട് ചെലവഴിക്കുന്നതിൽ താനാണ് സംസ്ഥാനത്തെ ഒന്നാമനെന്നു തോമസ് ചാഴികാടൻ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും കോടതി ഉത്തരവ് പോലും കാറ്റിൽ പറത്തി മണ്ഡലത്തിൽ ഉടനീളം ഫ്ലെക്സ് ബോർ ഡുകൾ സ്ഥാപിച്ചെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ.
എംപിയുടെ അവകാശവാദത്തിന് എതിരെ യുഡിഎഫ് നടത്തിയ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫണ്ട് നേടിയെടുത്തത് കൊല്ലം എംപി എൻ.കെ.പ്രേമചന്ദ്രനാണ്. അദ്ദേഹം 9.5 കോടി ഫണ്ട് നേടി യെടുത്തപ്പോഴാണ് 7 കോടി രൂപ വാങ്ങി 7 കോടി രൂപ ചെലവഴിച്ച താനാണ് കൂടുതൽ ഫണ്ട് ചെലവഴിച്ചതെന്നു ചാഴികാടൻ അവകാ ശപ്പെടുന്നത്.
100% ചെലവഴിച്ചത് എങ്ങനെയെന്ന് വ്യക്ത മാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. ചെലവഴിച്ചതിന്റെ കണക്കുകൾ അടങ്ങിയ ബോർഡും സ്ഥലത്ത് സ്ഥാപിച്ചു.
യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡാ യിൽ, പ്രിൻസ് ലൂക്കോസ്, ടി.സി.അരുൺ, മദൻലാൽ, റഫീഖ് മണിമല, തമ്പി ചന്ദ്രൻ, കു ര്യൻ പി.കുര്യൻ, ബിനു ചെങ്ങളം, ഷിബു ഏഴേ പുഞ്ചയിൽ, പി.എം സലിം തുടങ്ങിയവർ പ്രസം ഗിച്ചു.