ഗാസിയാബാദ് : സ്‌കൂൾ ബസും എസ്‌യുവി കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. ഇന്ന് രാവിലെയോടെ ആയിരുന്നു സംഭവം.
അപകടത്തിൽ പരിക്കേറ്റ എട്ടുവയസ്സുകാരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപ ത്രിയിലേയ്‌ക്ക് മാറ്റി.
മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഡൽഹി- മീററ്റ് എക്‌സ്പ്രസ് വേയ്‌ക്ക് സമീപം ഗാസിയാബാദിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്.